യുവാവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി

Breaking Local News

എടവണ്ണ: യുവാവിനെ വീട്ടു മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ
കുന്നുമ്മലിലെ പരേതനായ കട്ടച്ചിറക്കല്‍ അയ്യപ്പന്റെ മകന്‍ സുരേഷ് ബാബു(42)നെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനും കൈക്കും മുറിവേറ്റ നിലയിലാണ് മൃതദേഹം. ബുധനാഴ്ച രാവിലെ വിറകെടുക്കാന്‍ വീടിന് പുറത്ത് വന്ന മാതാവ് ചില്ലക്കുട്ടിയാണ് മകനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് എടവണ്ണ പൊലിസും, ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിനുശേഷം കുടുംബശ്മശാനത്തില്‍ സംസ്‌കരിച്ചു. കഴുത്തിലും കൈയിലും സ്വയം മുറിവേല്‍പ്പിച്ചതാകാമെന്നും കഴുത്തിലെ മുറിവില്‍ നിന്നും ശ്വാസകോശത്തിലേക്ക് രക്തം ഇറങ്ങിയതാണ് മരണ കാരണമെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭാര്യ: ജിജി. മകന്‍: അലന്‍. സഹോദരങ്ങള്‍: സുധീഷ്, വത്സല, ബിന്ദു