അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പിൽ സുധാകരന് വീഴ്ച പറ്റിയതായി റിപ്പോർട്ട്

Keralam News Politics

അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽ മുൻ മന്ത്രി ജി സുധാകരന് വീഴ്ച പറ്റിയെന്നു കണ്ടെത്തിയതായി സിപിഎം പാർട്ടിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്. സുധാകരനെതിരെ നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളിൽ പാർട്ടി നടത്തിയ അന്വേഷണത്തിലാണ് അമ്പലപ്പുഴയിലെ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് സുധാകരൻ പിന്തുണ കൊടുത്തിരുന്നില്ലെന്നും ആരോപണങ്ങളെല്ലാം ശരിയായിരുന്നുവെന്നും കണ്ടെത്തിയത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിയായി തന്നെ നിർത്തുമെന്ന വിശ്വാസത്തിൽ സുധാകരൻ മുന്നൊരുക്കങ്ങളെല്ലാം നടത്തിയിരുന്നു. എന്നാൽ എച്ച് സലാമിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി നിർത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഭാഗമാവാതിരിക്കുകയും സ്ഥാനാർത്ഥിക്ക് വേണ്ട പിന്തുണ നൽകാതിരിക്കുകയുമായിരുന്നു. ആ സമയത്ത് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോഴും സുധാകരൻ യാതൊരു സഹായവും നൽകിയില്ല. സലീമിനെതിരെ പോസ്റ്റർ പ്രചാരണം നടന്നപ്പോഴും പ്രതികരിക്കാതെ മൗനം പാലിച്ചെന്നും കമ്മീഷൻ അന്വേഷണത്തിലൂടെ കണ്ടെത്തി.

സുധാരനെതിരെയുള്ള അന്വേഷണ റിപ്പോർട്ടിന്മേൽ സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും ചർച്ച നടത്തും. സുധാകരനോട് ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെടണോ എല്ലാ കാര്യം സെക്രട്ടറിയേറ്റ് തീരുമാനിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ അന്വേഷിക്കുന്നതിനായി സിപിഎം ചുമത്തപ്പെടുത്തിയ രണ്ട് അംഗങ്ങളുള്ള കമ്മീഷന് നിരവധി സുധാകരനെതിരെ പരാതികളാണ് ലഭിച്ചത്. തെളിവ് നൽകുവാൻ ഹാജരായ അധിക നേതാക്കളും സുധാകരനെതിരെയാണ് മൊഴി പറഞ്ഞത്. മന്ത്രിയായ സജി ചെറിയാനും എ എം ആരിഫ് എംപിയും എച്ച് സലാം എംഎൽഎയുമെല്ലാം സുധാകരനെതിരെയായിരുന്നു.