ചങ്ങരംകുളത്ത് ബൈക്കപകടം:ചിയ്യാനൂർ സ്വദേശി മരണപ്പെട്ടു.4 പേർക്ക് ഗുരുതര പരിക്ക്

Local News

ചങ്ങരംകുളം : ഞായറാഴ്ച വൈകിട്ട് ഏഴരക്ക് ചങ്ങരംകുളം സംസ്ഥാന പാതയിൽ ജാസ്സ് ബാറിനു സമീപം വെച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 4 പേർക്ക് പരിക്കേറ്റു. ചിയ്യാനൂർ സ്വദേശിയായ കരിപ്പോട്ട് രവി (45)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന ചിയ്യാനൂർ സ്വദേശി സജീവൻ, മറ്റൊരു ബൈക്കിൽ ഉണ്ടായിരുന്ന കാഞ്ഞിയൂർ സ്വദേശികളായ ഫൈസൽ, ലത്തീഫ്, ചിയ്യാനൂർ കോട്ടയിൽ താഴം സ്വദേശി അനൂപ് എന്നിവരെയും തൃശൂരിലേയുംചങ്ങരംകുളത്തെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.ഇതിനിടയിൽ ഗുരുതര പരിക്ക് പറ്റിയ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കോലിക്കരയിൽ വെച്ച് കണ്ടയ്നർ ലോറിയിൽ തട്ടി നിയന്ത്രണം വിട്ട് മറ്റൊരു കാറിലും തട്ടുകയായിരുന്നു.
ആർക്കും പരിക്കില്ല.