കഞ്ചാവ് കേസ്സില്‍ ഉള്‍പ്പെട്ട ചാപ്പനങ്ങാടി സ്വദേശിയെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ്

Crime Local News

മലപ്പുറം: കഞ്ചാവ് കേസ്സില്‍ ഉള്‍പ്പെട്ട മലപ്പുറം ചാപ്പനങ്ങാടി സ്വദേശിയെ കരുതല്‍ തടങ്കലിലാക്കാന്‍ ഉത്തരവ്. 2020-വര്‍ഷത്തില്‍ മലപ്പുറം ചാപ്പനങ്ങാടിയില്‍ നിന്നും 318 കിലോഗ്രാം കഞ്ചാവ് പിടിച്ചെടത്ത കേസ്സില്‍ ഉള്‍പ്പെട്ട ആശാരിത്തൊടി റഫീഖിനെയാണ് ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിന് കേരള സര്‍ക്കാരില്‍ നിന്ന് ഉത്തരവായത്.

മയക്കു മരുന്ന്, കഞ്ചാവ് കേസ്സുകളില്‍ ഉള്‍പ്പെടുന്ന പ്രതികളെ ഒരു വര്‍ഷം തടവില്‍ വെക്കുന്നതിനു പ്രത്യേകം അധികാരം നല്‍കുന്ന ഈ നിയമപ്രകാരം നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലില്‍ കഴിഞ്ഞു വരുന്ന പ്രതിയെ ജയിലില്‍ നിന്നും റിലീസാകുന്ന മുറക്ക് ഒരു വര്‍ഷംകൂടി അധിക തടവ് മേല്‍ നിയമപ്രകാരം ലഭിക്കും. ജില്ലയിലെ മയക്കുമരുന്ന് കേസ്സിലുള്‍പ്പെട്ട പ്രതിക്ക് ജകഠ ചഉജട പ്രകാരം ലഭിക്കുന്ന ആദ്യ തടവ് ശിക്ഷയാണിത്. ഇത്തരം കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കെതിരെ ഇതേ പ്രകാരമുള്ള നടപടികള്‍ തുടര്‍ന്നും സ്വീകരിച്ചു വരുന്നുണ്ട്.