കാംബ്രത്ത് പോലീസിനെതിരെ കയ്യേറ്റ ശ്രമം എട്ടുപേർ അറസ്റ്റിൽ

Local News

പെരിന്തൽമണ്ണ: ആലിപ്പറമ്പ് കാമ്പ്രത്ത് ഫുട്ബോൾ കളിയുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘടിച്ച് സംഘർഷം ഉണ്ടാക്കുന്നു എന്ന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പോലീസിനെതിരെ അസഭ്യം പറയുകയും പിരിഞ്ഞു പോകാൻ കൂട്ടാക്കാതെ ഒരു വിഭാഗത്തെ തടഞ്ഞുനിർത്തി സദാചാര പോലീസ് ചമഞ്ഞ് പോലീസിനെതിരെ കയ്യേറ്റ ശ്രമം നടത്തുകയും രണ്ടുമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു പോലീസ് വാഹനത്തിന്റെ ബോണറ്റിൽ കയറിയും സംഘർഷം സൃഷ്ടിച്ച എട്ടുപേരെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. കാമ്പ്രത്ത് ഫുട്ബോൾ കളിക്കിടെ രണ്ടു പ്രദേശത്തുള്ള ആളുകൾ സംഘടിച്ച് പ്രശ്നമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പെരിന്തൽമണ്ണ സ്റ്റേഷനിലെ എസ് ഐ ജലീലിനും പോലീസ് ഡ്രൈവർ വിപിൻദാസിനും എതിരെയാണ് ആക്രോശവും കയ്യേറ്റ ശ്രമവും ഉണ്ടായത് പിരിഞ്ഞു പോകാതെ സംഘടിച്ചു നിന്ന ഒരു വിഭാഗം ആളുകൾ രണ്ടുമണിക്കൂറോളം പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു .സംഭവം സ്റ്റേഷനിൽ അറിയിച്ച് എസ് ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തിയാണ് അക്രമികളെ പിരിച്ചുവിട്ടത് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം ആലിപ്പറമ്പ് കാമ്പ്രം സ്വദേശികളാണ് മേക്കോട്ടിൽ മുഹമ്മദ് മകൻ കുഞ്ഞുവാവ (59) , ഇയാളുടെ മക്കളായ ഷംസുദ്ദീൻ (23), റഷീദ് (25) എന്നിവരും കുന്നത്ത് അലവി മകൻ മുഹമ്മദ് നൗഷാദ് (35), കുന്നത്ത് അബ്ദുൽ അസീസ് മകൻ മുഹമ്മദ് സേഫ് (20),കിഴക്കേക്കര മൊയ്‌ദീൻ മകൻ മുഹമ്മദ് ഇർഷാദ് (19), കുന്നത് മുഹമ്മദ്‌ ഷാമിൽ, മേക്കോട്ടിൽ റംഷാദ് എന്നിവരാണ് പിടിയിലായത് സ്ഥലത്ത് ലഹരി വില്പനയുമായി ബന്ധപ്പെട്ട രണ്ട് സംഘർഷങ്ങൾ സമീപ കാലത്ത് റിപ്പോർട്ട്‌ ചെയുകയും പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുകയും ചെയ്തിരുന്നു പുതിയ സംഭവ വികസങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പ്രദേശത്തു ക്രമസമാധാനം നില നിർത്താൻ പോലീസ് നടപടി കൂടുതൽ ശക്തി പ്പെടുത്തുമെന്നും പെരിന്തൽമണ്ണ ഇൻസ്‌പെക്ടർ പ്രേജിത് അറിയിച്ചു പ്രതികളെ ബഹു ഗ്രാമ ന്യായാലയ കോടതിയിൽ ഹാജരാക്കി