പ്ലസ്ടുവിൽ മുഴുവൻ എ പ്ലസ്: ഫലം വന്നപ്പോൾ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല.

Local News

ചങ്ങരംകുളം: പ്ലസ്ടു പരീക്ഷ എഴുതി റിസൾട്ട് കാത്തിരുന്ന ഇരട്ട സഹോദരിമാരായ നൗഫിയ- നസ്രിയ യുടെ റിസൾറ്റ് വന്നപ്പോൾ മുഴുവൻ എ പ്ലസ്.പക്ഷെ സന്തോഷം പങ്കിടാൻ നൗഫിയ ഇല്ല . ജന്മനാ ശരീരം തളർന്ന. പന്താവൂർ സ്വദേശിനികളായ ഈ കുട്ടികളിൽ നൗഫിയ ആഴ്ച്ചകൾക്ക് മുന്നെയാണ് മരണത്തിന് കീഴടങ്ങിയത്. പത്താം തരത്തിൽ ഇരുവരും മുഴുവൻ എ പ്ലസ് നേടി വിജയിച്ചിരുന്നു. എന്നാൽ നസ്രിയയെ പരീക്ഷയിൽ പിന്നിലാക്കിയെങ്കിലും വിജയം കാണാനാവാതെ നൗഫിയയെ വിധി കവർന്നെടുത്തു.ഇരുവരും പൂക്കരത്തറ ദാറുൽ ഹിദായ സ്കൂളിലെ. വിദ്യാത്ഥികളായിരുന്നു. സ്ട്രക്ച്ചറിൽ കിടക്കുന്ന നൗഫിയയും വിൽ ചെയറിൽ കഴിഞ്ഞിരുന്ന നസ്രിയയും കരകൗശല വസ്തുക്കൾ നിർമ്മാണം നടത്തിയും ചിത്രം വരച്ചും പാട്ടു പാടിയും വിധിയെ തോൽപ്പിക്കുകയായിരുന്നു. മാതാപിതാക്കളോടൊപ്പം ഇരുവരും ഒരു പാട് യാത്ര ചെയ്ത് ഉല്ലസിക്കുന്നതിനിടയിൽ കോഴിക്കോട് നിന്നുള്ള യാത്രക്കിടയിൽ അസുഖം ബാധിക്കുകയും വൈകല്യങ്ങളില്ലാത്ത, ലോകത്തേക്ക് നൗഫിയ യാത്രയാകുകയായിരുന്നു.