എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

Local News

മലപ്പുറം: എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ വളാഞ്ചേരി പോലീസ് പിടികൂടി.തിരുവേഗപ്പുറ സ്വദേശി താമരശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാഹിദ്,പൈലിപ്പുറം സ്വദേശി ഉമ്മര്‍ എന്നിവരെയാണ് എം.ഡി.എം.എയുമായി വളാഞ്ചേരി എസ്.എച്ച്. ജലീല്‍ കറുത്തേടത്ത് നേതൃത്വത്തില്‍ പിടികൂടിയത്.
വളാഞ്ചേരി ഓണിയപ്പാലത്തിന് സമീപം പോലീസ് വാഹന പരിശോധനയില്‍ 4.5 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ പിടിയില്‍.തിരുവേഗപ്പുറ സ്വദേശി താമരശ്ശേരി വീട്ടില്‍ മുഹമ്മദ് ഷാഹിദ്,പൈലിപ്പുറം സ്വദേശി ഉമ്മര്‍ എന്നിവരെയാണ്
എം.ഡി.എം.എ സഹിതം അറസ്റ്റിലായത്.കഴിഞ്ഞ ദിവസം രാത്രിയില്‍ ഓണയപ്പാലത്തിന് സമീപം മയക്ക്മരുന്ന് ഉപയോഗത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.ഇവര്‍ക്ക് ഇത് നല്‍കിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.ബംഗ്ലൂരുവില്‍ നിന്നാണ് യുവാവ് എം.ഡി.എം.എ എത്തിച്ച് നല്‍കിയിരുന്നതെന്ന് യുവാവ് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ വ്യാപകമായ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.യുവാക്കളെ കോടതിയില്‍ ഹാജരാക്കും.