പരിശ്രമം കൊണ്ട് വൈകല്യത്തെ ഒരുമിച്ച് തോൽപ്പിച്ചു.ഒടുവിൽ നസ്രിയയെ തനിച്ചാക്കി നൗഫിയ യാത്രയായി.

News

ചങ്ങരംകുളം :ഓര്‍മ വച്ച നാള്‍ മുതല്‍ വൈകല്യം കീഴടക്കിയ നൗഫിയ -നസ്രിയ സഹോദരിമാരിൽ നൗഫിയ മരണത്തിനു കീഴടങ്ങി. പന്താവൂർ സ്വദേശികയായ അഷ്‌റഫ്‌ -ഫൗസിയ ദമ്പതികളുടെ മകളാണ് .കഴിഞ്ഞ ദിവസം രാത്രി കോഴിക്കോട് വിവാഹത്തിൽ പങ്കെടുക്കാൻ പോയ നൗഫിയക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.രാത്രി ഒരു മണിയോടെ മരണത്തിന് കീഴടങ്ങി.

സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്ന രോഗം മൂലം ബാല്യം മുതല്‍ വീല്‍ച്ചെയറില്‍ സഞ്ചരിക്കുന്ന സഹോദരിമാരാണ് നൗഫിയയും, നസ്രിയയും. എന്നാൽ പഠനത്തിലും സംഗീതത്തിലും ചിത്രരചനയിലുംമികവ് തെളിയിക്കാൻ വൈകല്യം അവർക്കൊരു തടസ്സമല്ലായിരുന്നു.
പൂക്കരത്തറ ദാറുല്‍ ഹിദായ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥികളാണ് ഇരുവരും.പത്താം ക്ളാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു രണ്ടുപേരും പ്ലസ് ടു പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നതിനിടയിലാണ് നൗഫിയയെ മരണം കവർന്നെടുത്തത്