ആറ് വയസുകാരിയെ നിരന്തരമായി പീഡിപ്പിച്ച പ്രതിക്ക് 28 വർഷം തടവ് ശിക്ഷ

Crime Local News

തിരുവനന്തപുരം: ആറ് വയസ്സുകാരിയെ ഒരുവർഷത്തോളം പീഡിപ്പിച്ച കേസിലെ പ്രതിക്ക് 28 വർഷവും ആറ് മാസവും തടവും പിഴയും ശിക്ഷ വിധിച്ചു. പൂന്തുറ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ തിരുവനന്തപുരം സ്വദേശിയായ സെൽജിക്കെതിരെയാണ് വിധി വന്നത്. തിരുവനന്തപുരം പ്രത്യേക പോക്സോ കോടതിയാണ് പ്രതിക്കെതിരെ കടുത്ത ശിക്ഷ വിധിച്ചത്.

കുട്ടിയുടെ ബന്ധുവീട്ടിൽ നിന്നും പഠിക്കുന്നതിനിടെ ഒരു വ‍ർഷത്തോളം കുട്ടിയെ പ്രതി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. നിരന്തര പീഡനത്തെ തുടർന്ന് കുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായപ്പോള്‍ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. ഇത് തെളിയിക്കുന്നതിൽ പ്രൊസിക്യൂഷന് വിജയിക്കുകയായിരുന്നു.