ജനാഭിമുഖ കുർബാന തുടരാൻ അനുവദിക്കണമെന്ന് ആവശ്യപെട്ട് ഉപവാസ സമരം

Keralam News Religion

എറണാകുളം : എറണാകുളംഅങ്കമാലിയിലെ ജനാഭിമുഖ കുര്‍ബാന തുടരാന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയല്‍ നിര്‍ദേശം കൊടുത്തിരുന്നു . ഇക്കാര്യം ചൂണ്ടികാട്ടി സിനഡ് മെത്രാന്മാര്‍ക്ക് ബിഷപ് കത്ത് അയച്ചു . നേരത്തെ, പുതിയ കുര്‍ബാന ക്രമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ആന്റണി കരിയലിന് കത്തയച്ചിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നിര്‍ദേശം നടപ്പാക്കാന്‍ കഴിയില്ലെന്നും വത്തിക്കാന്‍ അതിരൂപതയ്ക്ക് ഇളവ് നല്‍കിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ആന്റണി കരിയല്‍ കര്‍ദിനാളിനും മറ്റ് ബിഷപ്പുമാര്‍ക്കും കത്തയച്ചത്. സമാധാനം ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്കിടെയായിരുന്നു പരാമര്‍ശം നടന്നത് .