ബൈക്ക് പോസ്റ്റിലിടിച്ച് എഞ്ചിനീയറിങ് വിദ്യാർത്ഥി മരിച്ചു

Crime Local News

കോട്ടയം: ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞാണ് അപകടം നടന്നത്. ചൂണ്ടച്ചേരി കോളേജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ഷൈബിൻ മാത്യു ആണ് മരിച്ചത്.

ഭരണങ്ങാനം മേരി ഗിരി ആശുപത്രിക്ക് സമീപം അർധ രാത്രിയോടെയായിരുന്നു അപകടം നടന്നത്. ഒപ്പമുണ്ടായിരുന്ന ഷൈബിന്റെ സുഹൃത്ത് ക്രിസ് സെബാസ്റ്റ്യനെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.