പ്രതിശ്രുത വധുവിനെയും കുടുംബത്തേയും തീ കൊളുത്തി കൊല്ലാനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ യുവാവ് മരിച്ചു

Crime Local News

വളയം : വിവാഹം നിശ്ചയിച്ച പെണ്‍കുട്ടിയേയും കുടുംബത്തേയും തീ കൊളുത്തിക്കൊല്ലാനുള്ള ശ്രമത്തിനിടെ യുവാവ് പൊള്ളലേറ്റു മരിച്ചു. കോഴിക്കോട് വളയത്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സംഭവം നടന്നത്. പെട്രോളുമായി യുവതിയുടെ വീട്ടിലെത്തിയ യുവാവ് ഇരുമ്പ് ഗോവണി വഴി മുകളിലെ നിലയില്‍ എത്തുകയും വാതില്‍ പൊളിച്ച് അകത്ത് കയറി വീടിനുള്ളില്‍ തീയിടുകയുമായിരുന്നു. വീടിനുള്ളില്‍ ബഹളമായതിന് പിന്നാലെ പുറത്തെത്തിയ യുവാവ് ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

നാൽപത്തിയൊന്ന് വയസുകാരനായ ജഗനേഷ് ആണ് മരിച്ചത്. ആക്രമണ ശ്രമത്തിനിടെ പരിക്കേറ്റ പെൺകുട്ടിയും സഹോദരനും ആശുപത്രിയില്‍ ചികിത്സയിലാണ്.