മലദ്വാരത്തിനകത്ത് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ച പാലക്കാട് സ്വദേശി പിടിയിൽ

Crime Local News

കൊച്ചി: ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിനകത്ത് സ്വർണം ഒളിച്ചുകടത്താൻ ശ്രമിച്ച യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടികൂടി. സൗദിയിൽ നിന്നെത്തിയ പാലക്കാട് കോട്ടപ്പുറം സ്വദേശി സുഹൈലിനെയാണ് കസ്റ്റംസ് പിടികൂടി അറസ്റ്റ് ചെയ്തത്. പേസ്റ്റ് രൂപത്തിൽ കടത്താൻ ശ്രമിച്ച 962 ഗ്രാം സ്വർണമാണ് പ്രതിയിൽ നിന്നും കണ്ടെത്തിയത്.

കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വൻ സ്വർണവേട്ട നടത്തുകയും മൂന്ന് പേർ പിടിയിലാവുകയും ചെയ്തിരുന്നു. ബാഗേജിലും ശരീരത്തിലുമായി ബിസ്കറ്റ് രൂപത്തിൽ ഒളിപ്പിച്ചിരുന്ന സ്വർണ്ണമാണ് പിടികൂടിയത്.