മുപ്പത്തഞ്ചുകാരിയായ അധ്യാപികയിൽ നിന്ന് ഫേസ്ബുക്ക് സുഹൃത്ത് 32 ലക്ഷം രൂപ തട്ടിയെടുത്തു

Crime International News

നോയിഡ: അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപികക്കാണ് ഭീമമായ തുക നഷ്ടമായത്. സോഷ്യല്‍ മീഡിയയില്‍ യുവതിയുമായി അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരനാണ് വൻ തട്ടിപ്പ് നടത്തിയത്.

യുവതിയും ഇടപാടുകാരനും വളരെ വേഗത്തിൽ സുഹൃത്തുക്കളാവുകയും കുറച്ച് ചാറ്റുകള്‍ക്ക് ശേഷം യുവതിയുടെ വിലാസം ചോദിച്ച യുവാവ് യുവതിക്ക് പാഴ്‌സല്‍ അയക്കുകയായിരുന്നു. ഏകദേശം 55 ലക്ഷം വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളും റിസ്റ്റ് വാച്ചുകളും അതിലുണ്ടായിരുന്നുവെന്നും പാഴ്സലിന്റെ ക്ലിയറന്‍സിനായി പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് പറയുകയുമായിരുന്നു. തട്ടിപ്പ് മനസ്സിലാവാത്ത യുവതി 45 ദിവസത്തിനുള്ളില്‍ ആറ് ഗഡുക്കളായി 32 ലക്ഷം രൂപ ഇടപാടുകാരന് നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍, വഞ്ചനാക്കുറ്റത്തിനും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും നോയിഡ പോലീസ് ഉടന്‍ തന്നെ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.