മദ്യപിച്ചു വഴക്കുണ്ടാക്കിയ മകനെ പിതാവ് വെട്ടിപ്പരിക്കേൽപ്പിച്ചു

Crime Local News

തൃശൂർ: ചേലക്കരയിൽ പിതാവ് മകന്റെ തലയോട്ടി അടിച്ചു തകർത്തു. കളപ്പാറ വാരിയംകുന്ന് കോളനിയിൽ കല്ലംപുള്ളിതൊടി ബാലകൃഷ്‌ണനാണ് (50) വെട്ടേറ്റ് തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റത്. ബാലകൃഷ്ണൻ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്,
സംഭവത്തിൽ ബാലകൃഷ്ണന്റെ പിതാവ് കുഞ്ഞനെ (75) ചേലക്കര പൊലീസ് പിടികൂടി. സ്ഥിരം പ്രശ്നങ്ങളുണ്ടാക്കിയിരുന്ന ബാലകൃഷ്ണനെ നിരവധി തവണ പൊലീസ് താക്കീത് ചെയ്തിരുന്നു. ബുധനാഴ്ച്ച രാത്രിയും മദ്യപിച്ചെത്തിയ ബാലകൃഷ്ണൻ വീട്ടുകാരുമായി വഴക്കിടുന്നതിനിടയിൽ സഹികെട്ട പിതാവ് മകനെ വെട്ടുകയായിരുന്നു.