ഒമാനിൽ മലയാളി എഞ്ചിനീയർ താമസ സ്ഥലത്ത് മരിച്ച നിലയില്‍

Local News Pravasi

മസ്‍കത്ത് : മലയാളി ഒമാനിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍. ആലപ്പുഴ കായംകുളം കരിയിലകുളങ്ങര സ്വദേശി അജീഷ് (37) നെയാണ് ദുകമിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സംഭവ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മെക്കാനിക്കല്‍ എഞ്ചിനീയറായ അജീഷിന് കഴിഞ്ഞ നാല് വര്‍ഷമായി സലാല സനായിയയില്‍ ഒരു സ്വകാര്യ കമ്പനിയിലായിരുന്നു ജോലി. ജോലിയുടെ ഭാഗമായാണ് കുറച്ച് നാളായി ദുകമിലെത്തിയത്. അജീഷ് ഡിപ്രഷന്‍ രോഗിയായിരുന്നുവെന്ന് ബന്ധു വെളിപ്പെടുത്തി.

സലാലയിലെ ഒരു സ്വകാര്യ ഐ ക്ലിനിക്കില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ഭാര്യ മൂന്ന് ദിവസം മുമ്പാണ് ജോലിക്കായി സൗദി അറേബ്യയിലേക്ക് പോയത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.