റഷ്യന്‍ അധിനിവേശത്തിന്റെ തീവ്രബാധിത മേഖലയായ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലിവിവിലേക്ക് യാത്രതിരിച്ചു

India International News

യുക്രൈൻ : സുമിയില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടാവയില്‍ നിന്ന് ലിവിവിലേക്ക് തിരിച്ചു. ട്രെയിന്‍ മാര്‍ഗമാണ് യാത്ര ചെയ്യുന്നത്. വൈകീട്ടോടെ സംഘം ലിവിവില്‍ എത്തിയേക്കും. വിദ്യാര്‍ത്ഥികളെ പോളണ്ട് അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. സുമിയില്‍ നിന്ന് മുഴുവന്‍ ഇന്ത്യക്കാരേയും ഒഴിപ്പിച്ചെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. വിദ്യാര്‍ത്ഥികളെ ഇന്ത്യയിലെത്തിക്കാനുള്ള വിമാനങ്ങള്‍ സജ്ജമാക്കുകയാണ്.

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് പുതിയ നിര്‍ദേശവുമായി എംബസി രംഗത്തെത്തിയിട്ടുണ്ട്. മാനുഷിക ഇടനാഴി തുറന്ന പശ്ചാത്തലത്തില്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നാണ് ഇന്ത്യന്‍ എംബസി നിര്‍ദേശിച്ചിരിക്കുന്നത്. സുരക്ഷ നോക്കി വേണം യാത്രയെന്നും ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കി.

യുക്രൈനിലെ അഞ്ച് നഗരങ്ങല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലെന്ന് റഷ്യ അറിയിച്ചിരുന്നു.