സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ട് അലഹബാദ് കോടതി

Crime India Keralam News

അലഹബാദ് : യു.എ.പി.എ. കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ അലഹബാദ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ മറുപടി ആവശ്യപ്പെട്ടു. എഫ്‌.ഐ.ആര്‍. റദ്ദാക്കണമെന്ന ആവശ്യത്തിലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കോടതി ഉത്തരവ് നൽകിയിട്ടുണ്ട്.

ഈ മാസം 14ഓടെ സര്‍ക്കാര്‍ നിലപാട് അറിയിക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെതാണ് നിര്‍ദേശം.ജാമ്യാപേക്ഷ മഥുര കോടതി തള്ളിയതിനെ തുടര്‍ന്ന് സിദ്ദിഖ് കാപ്പന്‍ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഹാത്‌റസിലേക്ക് പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.