സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപയുടെ കുറവാണ് 22 കാരറ്റ് സ്വർണത്തിന് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. അതോടെ ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞു.

ഒരു പവൻ സ്വർണത്തിന് 37360 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ 18 കാരറ്റ് സ്വർണത്തിന്റെ വിലയിൽ 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഹോൾമാർക്ക് വെള്ളിക്ക് 100 രൂപയാണ് ഗ്രാമിന് വില. വെള്ളിക്ക് 71 രൂപയാണ് വില.

അതേസമയം സംസ്ഥാനത്ത് സ്വർണ വിലയിൽ അടുത്ത രണ്ടാഴ്ചക്കുള്ളിൽ വലിയ ചാഞ്ചാട്ടമുണ്ടാകാൻ സാധ്യതയെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ വെളിപ്പെടുത്തിയിരുന്നു. ബാങ്കുകളിൽ നിന്ന് വ്യാപാരികൾ വാങ്ങുന്ന സ്വർണ നിരക്ക് ഉയർന്നേക്കുമെന്നും 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 49500 രൂപ മുതൽ 57000 രൂപയിലേക്ക് ഉയരാനും സാധ്യതയുണ്ടെന്നും അസോസിയേഷൻ സംസ്ഥാന ട്രഷറര്‍ അഡ്വ അബ്ദുൾ നാസർ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.