പത്തനംതിട്ടയിൽ കൈക്കൂലി വാങ്ങുന്നതിനിടെ സീനിയർ ക്ലർക്ക് പിടിയിൽ

Crime Local News

പത്തനംതിട്ട : കൈക്കൂലി വാങ്ങുന്നതിനിടെ കടപ്ര പഞ്ചായത്തിലെ സീനിയർ ക്ലർക്കിനെ വിജിലൻസ് പിടികൂടി. കെട്ടിട നികുതി വിഭാഗത്തിലെ സീനിയർ ക്ലർക്ക് പി.സി പ്രദീപ് കുമാറിനെ വിജിലൻസ് ഡി വൈ എസ് പി ഹരി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

ആലപ്പുഴ സ്വദേശിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതി 25000 രൂപ ആവശ്യപ്പെടുകയും ഇയാൾ വിജിലൻസിനെ വിവരമറിയിക്കുകയുമായിരുന്നു. പുറത്ത് കാറിൽ വച്ച് പണം കൈമാറുന്നതിനിടയിലാണ് വിജിലൻസ് പ്രദീപ് കുമാറിനെ പിടികൂടിയത്.