ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവം ; ബാലമന്ദിരത്തില്‍ മാറ്റം വേണമെന്ന് പൊലീസ്

Keralam News

കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്നിലെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ട സംഭവത്തില്‍ ബാലമന്ദിരത്തില്‍ മാറ്റം വേണമെന്ന് പൊലീസ് പറഞ്ഞു . ബാലമന്ദിരത്തില്‍ നിലവിലെ സാഹചര്യത്തില്‍ നിന്ന് സമ്പൂർണ്ണമായും മാറണമെന്ന് ആവശ്യപ്പെട്ടു . മന്ദിരത്തില്‍ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും , മെന്‍ഡറെയും നിയോഗിക്കണമെന്നും പറഞ്ഞു . കുട്ടികളെ വിനോദയാത്ര കൊണ്ടുപോകുന്നത് ഉള്‍പ്പെടെ പരിഗണിക്കണം. കാതലായ മാറ്റങ്ങള്‍ വരുത്താനുള്ള നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. റിപ്പോര്‍ട്ട് കളക്ടര്‍ക്കും സര്‍ക്കാരിനും കൈമാറുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ പറഞ്ഞു.