50 രൂപ നിരക്കില്‍ തക്കാളി വില്‍ക്കുമെന്ന് കൃഷിമന്ത്രി

Keralam News

തിരുവനന്തപുരം : പച്ചക്കറി വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സഞ്ചരിക്കുന്ന വില്‍പന ശാലകള്‍ തുടങ്ങാനാണ് ശ്രമം. നാളെ രാവിലെ 7.30 മുതല്‍ രാത്രി 7.30വരെ എല്ലാ ജില്ലകളിലും രണ്ട് തക്കാളി വണ്ടികളെത്തുമെന്നും കിലോഗ്രാമിന് 50 രൂപ നിരക്കില്‍ തക്കാളി വിതരണം ചെയ്യാനാവുമെന്നും കൃഷിമന്ത്രി ഉറപ്പ് നൽകി.

പച്ചക്കറി മേഖലയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കരുതല്‍ ധനം ശേഖരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും 40 ടണ്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ്പ് വഴി സംഭരിച്ച് വില്‍പ്പന നടത്തുന്നുണ്ടെന്നും കൃഷിമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.