വിവാഹ നിശ്ചയം കഴിഞ്ഞ മലപ്പുറത്തെ 23കാരി സൗദിയില്‍ മരിച്ച നിലയില്‍

Breaking Local News

മലപ്പുറം: മലപ്പുറത്തെ 23കാരിയായ യുവതി സൗദിയില്‍ മരിച്ച നിലയില്‍. മേലാറ്റൂര്‍ എടപ്പറ്റ പാതിരിക്കോട് സ്വദേശിനിയാണ് സൗദിയില്‍ മരിച്ചത്. കല്ലംപടിയില്‍ താമസിക്കുന്ന മാളിയേക്കല്‍ ജോസ് വര്‍ഗീസിന്റെ മകള്‍ റിന്റു ജോസ് (23) ആണ് മരിച്ചത്. സ്റ്റാഫ് നഴ്‌സ് ആയിരുന്ന റിന്റു നവംബര്‍ 15നാണ് അവധി കഴിഞ്ഞ് സൗദിയിലേക്ക് തിരിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞ് അടുത്ത അവധിക്കു വിവാഹം നടക്കാനിരിക്കുകയായിരുന്നു. മാതാവ്: മേരിക്കുട്ടി. സഹോദരന്‍: റോബിന്‍ ജോസ്.