കുവൈത്തില്‍ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേര്‍ മരിച്ചു

International News

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു . സിക്സ്ത്ത് റിങ് റോഡില്‍ ജഹ്റ ഗവര്‍ണറേറ്റിലേക്കുള്ള ദിശയിലായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ സ്‍ത്രീയും പുരുഷനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ ശാസ്‍ത്രീയ പരിശോധനകള്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.