ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സോഷ്യല്‍മീഡിയയിലൂടെ സൗ​ഹൃ​ദം സ്ഥാ​പിച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ്​ അറസ്റ്റിൽ

Crime Keralam News

തൃ​പ്ര​യാ​ര്‍ : ഭ​ര്‍​ത്താ​വു​മാ​യി പി​രി​ഞ്ഞു കഴിഞ്ഞിരുന്ന യുവതിയുമായി സോഷ്യല്‍മീഡിയയിലൂടെ സൗ​ഹൃ​ദം സ്ഥാ​പിച്ച് പീ​ഡി​പ്പി​ച്ച യു​വാ​വ്​ അറസ്റ്റിൽ. കൈ​പ്പ​മം​ഗ​ലം കൂ​രി​ക്കു​ഴി സ്വ​ദേ​ശി മൂ​ന്നാ​ക്ക​പ്പ​റ​മ്പി​ല്‍ നി​സാ​മു​ദ്ദീനെയാണ് (26) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തത്.

കഴിഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഭ​ര്‍​ത്താ​വു​മാ​യി വേ​ര്‍​പി​രി​ഞ്ഞു ക‍ഴി​ഞ്ഞി​രു​ന്ന യു​വ​തി​യു​മാ​യി സോഷ്യല്‍മീഡിയയിലൂടെ സൗ​ഹൃ​ദം സ്ഥാ​പി​ച്ച പ്ര​തി താ​മ​സി​ക്കാ​ന്‍ വീ​ട് ശ​രി​യാ​ക്കി ന​ല്‍​കാ​മെ​ന്ന് പറഞ്ഞ് ലോ​ഡ്ജി​ല്‍ വി​ളി​ച്ചു വ​രു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വ​ല​പ്പാ​ട് എ​സ്.​എ​ച്ച്‌.​ഒ കെ.​എ​സ്. സു​ശാ​ന്തിന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.