പശുക്കളെ സംരക്ഷിക്കാൻ വാളുകൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ്

India News Religion

ഉഡുപ്പി : പശുക്കളെയും കുടുംബത്തെയും സംരക്ഷിക്കാൻ വാളുകൾ കയ്യിൽ കരുതണമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാവ് സാധ്വി സരസ്വതിയുടെ അധ്വാനം. ലക്ഷങ്ങൾ ചിലവാക്കി ഫോണുകൾ വാങ്ങുന്നതിന് പകരം പശുക്കൾക്ക് സംരക്ഷണം ഉറപ്പാക്കാൻ വാളും ആയുധങ്ങളും വാങ്ങണമെന്നും അവർ കൂട്ടിച്ചേർത്തു.

ഉഡുപ്പി ജില്ലയിൽ നടന്ന സമ്മേളനത്തിൽ അഭിസംബോധന ചെയ്യുമ്പോഴാണ് സാധ്വി സരസ്വതി വിവാദകരമായ പ്രസ്താവന പുറപ്പെടുവിപ്പിച്ചത്. പശുക്കളുടെ സംരക്ഷണത്തിനായി ആയുധങ്ങൾ വാങ്ങി വീട്ടിൽ സൂക്ഷിക്കണമെന്നും ഗോഹത്യയിൽ നിന്ന് ‘ഗോ മാതാവിനെ’ സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും സാധ്വി പറഞ്ഞു