2200 വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച ബുദ്ധ ശില്പങ്ങള്‍ ചൈനയില്‍ നിന്ന് കണ്ടെത്തി

Feature International

ചൈനയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും പഴക്കമുള്ള ബുദ്ധ പ്രതിമകളാണ് ഇപ്പോള്‍ കണ്ടെത്തിയ ബുദ്ധ പ്രതിമകള്‍.ചെമ്പില്‍ നിര്‍മ്മിച്ച ഈ ബുദ്ധ പ്രതിമകള്‍ക്ക് 2200 വര്‍ഷം പഴക്കമുണ്ടെന്ന് പുരാവസ്തു ഗവേഷകര്‍ പറയുന്നു. കിഴക്കൻ ഹാൻ രാജവംശത്തിലെ ഒരു കൂട്ടം പുരാതന ശവകുടീരങ്ങൾക്കിടയിൽ നിന്ന് ലഭിച്ച നിരവധി പുരാവസ്തുക്കള്‍ക്കിടയിലാണ് ബുദ്ധ പ്രതിമകൾ കണ്ടെത്തിയത് .

ബിസി ഒന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ഇന്നത്തെ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലും കിഴക്കൻ അഫ്ഗാനിസ്ഥാനിലും വികസിച്ച ബുദ്ധമത ദൃശ്യകലാ ശൈലിയായ ഗാന്ധാര ശൈലിയില്‍ നിര്‍മ്മിച്ച ശില്പങ്ങള്‍ ചൈനയുടെ വടക്കുപടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയില്‍ നിന്ന് കണ്ടെത്തി. ചൈനയുടെ ഏതാണ്ട് നടുവിൽ വടക്കുപടിഞ്ഞാറൻ ഷാങ്‌സി പ്രവിശ്യയിലെ പുരാവസ്തു ഗവേഷകരാണ് ബുദ്ധ പ്രതിമകളാണ് കണ്ടെത്തിയത്. 1970 കളിൽ ലോകപ്രശസ്ത ടെറാക്കോട്ട സേനയുടെ ശില്പങ്ങള്‍ കണ്ടെത്തിയ പ്രദേശമാണിത്. 2020 ജൂൺ മുതൽ 2021 നവംബർ വരെ നടന്ന ഖനനത്തിൽ, വാറിംഗ് സ്റ്റേറ്റ്സ് കാലഘട്ടം മുതൽ ക്വിംഗ് രാജവംശം വരെ നിർമ്മിച്ച 3,648 പുരാതന ശവകുടീരങ്ങളും കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

രണ്ടാമത്തെ ശില്പം അഞ്ച് തഥാഗതന്മാരുള്ളതാണ്. അഞ്ച് മഹത്തായ ബുദ്ധന്മാരെ ഈ ശില്പത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അക്ഷോഭ്യ, അമിതാഭ, അമോഘസിദ്ധി, രത്‌നസംഭവ, വൈരോചന എന്നീ അഞ്ച് തഥാഗതർ, അതീന്ദ്രിയ ബുദ്ധന്മാരെ കാണിക്കുന്നു. ബുദ്ധന്‍റെ പരമ്പരാഗത പ്രതിനിധാനമാണ് ശാക്യമുനി. ആ ശില്പത്തില്‍ അദ്ദേഹം ഒരു കൈയിൽ ഭിക്ഷാപാത്രവും പിടിച്ച് ഭൂമിയിലേക്ക് ഇറങ്ങിവരുന്നതായി ചിത്രീകരിക്കുന്നുണ്ട് . ഉത്ഖനനങ്ങൾക്ക് നേതൃത്വം നൽകിയ ഷാൻസി അക്കാദമി ഓഫ് ആർക്കിയോളജിയുടെ അഭിപ്രായത്തിൽ, കൊത്തിയെടുത്ത രൂപങ്ങൾ മതവിശ്വാസങ്ങളെ ഉൾക്കൊള്ളുന്നതായി പരക്കെ വിശ്വസിക്കപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനില്‍ പണ്ട് പ്രചാരമുണ്ടായിരുന്ന ഗാന്ധാര ശില്പ ശൈലിയിൽ നിര്‍മ്മിക്കപ്പെട്ട ശില്പങ്ങളാണിവ.

പുരാതന ചൈനയിലെ ഹാൻ, ടാങ് രാജവംശങ്ങളുടെ തലസ്ഥാന നഗരമായ ചാങ്‌ആന്‍റെ വടക്ക് ഭാഗത്തുള്ള ഹോംഗ്‌ദുയാൻ സെമിത്തേരി എന്ന് വിളിക്കപ്പെടുന്ന ഖനനസ്ഥലം ഏറ്റവും ഉയർന്ന നിലവാരമുള്ളതാണെന്ന് പുരാവസ്തു പദ്ധതിയുടെ കോഡിനേറ്ററായ ലി മിംഗ് പറയുന്നു.

ചക്രവർത്തിയുടെ ശവകുടീരം ഒഴികെ ആ കാലഘട്ടത്തിലെ പ്രമുഖരെ അടക്കിയ സെമിത്തേരിയും ഈതോടൊപ്പം കണ്ടെത്തി. ശവകുടീരങ്ങളിൽ അടക്കപ്പെട്ടവരിൽ ഭൂരിഭാഗവും രാജകീയ ബന്ധുക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, വിശിഷ്ട വ്യക്തികൾ എന്നിവരാണ്. ഇവയെല്ലാം പുരാതന ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ജിയാ ചാങ് ഫു ഗുയി’ ഇത് ‘സമൃദ്ധിയുടെ വീട്’ എന്നാണ് അര്‍ത്ഥമാക്കുന്നത്. ഉത്ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഗവേഷകർ പറയുന്നത് ഭീമാകാരമായ സെമിത്തേരി രാജവംശത്തിലെ ഉന്നതന്മാര്‍ക്ക് വേണ്ടി നിര്‍മ്മിക്കപ്പെട്ടതാണെന്നാണ്. 42 പുരാതന ശവകുടീരങ്ങളിൽ ഇരുപത്തിനാലും കണ്ടെത്തി.