വിജയ് ഹസാരെ ട്രോഫി ; സിജോമോന്റെ ബോളിങ് മികവിൽ ചത്തീസ്​ഗഡ് 189 റണ്‍സിന് ഓൾ ഔട്ട്

India Keralam News Sports

ഗുജറാത്ത് : വിജയ് ഹസാരെ ട്രോഫി മത്സരത്തില്‍ ചത്തീസ്​ഗഢിനെതിരെ കേരളത്തിന് റണ്‍സ് 190 വിജയലക്ഷ്യം. ​ഗുജറാത്തിലെ രാജ്കോട്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചത്തീസ്​ഗഡ് സിജോമോന്റെ ബോളിങ് മികവിൽ 189 റൺസിന് പുറത്താവുകയായിരുന്നു.

10 ഓവര്‍ എറിഞ്ഞ് 33 റണ്‍സ് മാത്രം വഴങ്ങിയ സിജോമോന്‍ അഞ്ച് വിക്കറ്റ് എടുത്തു. കഴിഞ്ഞ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരായ കേരളത്തിന്റെ ജയത്തില്‍ ബാറ്റ് കൊണ്ട് ഉജ്ജ്വല സംഭാവന നല്‍കിയ സിജോമോന്‍ ഇന്ന് ബോള് കൊണ്ടും മായാജാലം സൃഷ്ടിച്ചു.

ബേസിലും നിധീഷും രണ്ട് വിക്കറ്റ് വീതവും വിനൂപ് മനോഹരന്‍ ഒരു വിക്കറ്റും വീഴ്ത്തി.