ജീപ്പിന് പിറകില്‍ ബൈക്കിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

Breaking Keralam Local News

മഞ്ചേരി: ഏറണാംകുളത്ത് ജീപ്പിന് പിറകില്‍ ബൈക്കിടിച്ച് തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. കൊളംകൊള്ളിയില്‍ അവുഞ്ഞിപ്പുറം മുജീബ് റഹ്മാന്‍ (കെ.എസ്.ആര്‍.ടി.സി കുഞ്ഞിമാന്‍)ന്റെ മകന്‍ ആദില്‍ എന്ന നിജു (19) ആണ് മരിച്ചത്. എം.ജി.റോഡില്‍ വ്യാഴാഴ്ച രാത്രി 12.10ഓടെയാണ് അപകടം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പുലര്‍ച്ച മൂന്നോടെ മരിക്കുകയായിരുന്നു. ഏറണാംകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ലോജിസ്റ്റിക് വിദ്യാര്‍ഥിയാണ്. മാതാവ്: സുഹ്‌റ.
സഹോദരങ്ങള്‍ : സിന്‍സി റഹ്മാന്‍, ഫില്‍സി റഹ്മാന്‍.