സ്​റ്റേഷന്‍റെ ചുമരില്‍ മുറുക്കിത്തുപ്പിയ​ പൊലീസുകാര്‍ക്കെതിരെ നടപടി

India News

മധ്യപ്രദേശ് : ഷഹ്​ദോള്‍ ജില്ലയിലെ ഗൊഹ്​പാരു പോലീസ് സ്​റ്റേഷന്റെ ചുമരില്‍ മുറുക്കിത്തുപ്പിയ​ പൊലീസുകാര്‍ക്കെതിരെ നടപടി. നടപടിയുടെ ഭാഗമായി സബ്​ ഇന്‍സ്​പെക്​ടര്‍, രണ്ട്​ അസിസ്റ്റന്‍റ്​ സബ്​ ഇന്‍സ്​പെക്​ടര്‍മാര്‍, ഒരു ഹെഡ്​ കോണ്‍സ്റ്റബ്​ള്‍ എന്നിവരെ ഫീല്‍ഡ്​ ഡ്യൂട്ടിയില്‍നിന്ന് മാറ്റി.

സ്​റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ എസ്.പി സ്​റ്റേഷന്‍റെ ചുമരുകള്‍ മുറുക്കിതുപ്പി വൃത്തികേടാക്കിയ നിലയില്‍ കണ്ടത് അന്വേഷിച്ചപ്പോൾ ഉദ്യോഗസ്​ഥന്‍ നാലു പൊലീസുകാരുടെ പേരുകള്‍ വെളിപ്പെടുത്തുകയായിരുന്നു. നിരവധി തവണ ചുമരില്‍ തുപ്പരുതെന്ന്​ നിര്‍ദേശം നല്‍കിയിട്ടും വീണ്ടും ആവര്‍ത്തിക്കുകയായിരുന്നുവെന്നും ഇവര്‍ എസ്​ പിയെ അറിയിച്ചു. തുടർന്നാണ് കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.