മകളെ നിരന്തരം ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത പകയിൽ ഭാ​ര്യാ​പി​താ​വി​നെ ആക്രമിച്ച യുവാവ് അറസ്റ്റിൽ

Crime Keralam News

കൊല്ലം : മകളെ നിരന്തരം ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത പകയിൽ ഭാ​ര്യാ​പി​താ​വി​നെ ആക്രമിച്ച യുവാവ് പോലീസ് കസ്റ്റഡിയിൽ. നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​മ​ണം പു​ത്ത​ന്‍​തോ​പ്പി​ല്‍ വീ​ട്ടി​ല്‍​നി​ന്ന്​ ചി​റ​ക്ക​ര ജ​ന​ത ജ​ങ്​​ഷ​ന് സ​മീ​പം കൃ​ഷ്ണാ​ല​യം വീ​ട്ടി​ല്‍ അ​ജി​യാ​ണ്​ (38) അറസ്റ്റ് ചെയ്യപ്പെട്ടത്.

ചി​റ​ക്ക​ര വി​ല്ലേ​ജി​ല്‍ ജ​ന​ത ജ​ങ്​​ഷ​നി​ല്‍ കൃ​ഷ്ണാ​ല​യം വീ​ട്ടി​ല്‍ അ​പ്പു​ക്കു​ട്ട​നെ​ (65) ആ​ക്ര​മി​ച്ച്‌ പ​രി​ക്കേ​ല്‍​പി​ച്ച​ കേസിലാണ് അജിയുടെ അറസ്റ്റ്. നി​ര​ന്ത​രം മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ തെ​റി വി​ളി​ക്കു​ക​യും ദേ​ഹോ​പ​ദ്ര​വം ഏ​ല്‍​പി​ക്കു​ക​യും ചെയ്യുന്ന പ്രതിയെ ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള പക മൂലമാണ് ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

ത​ടി​ക്ക​ഷ​ണം കൊ​ണ്ട് അ​പ്പു​ക്കു​ട്ട​െന്‍റ ത​ല​ക്ക​ടി​ക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതര പരിക്ക് പറ്റിയ അ​പ്പു​ക്കു​ട്ട​ന്‍ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്