ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യക്ക് പരിക്ക്

News

പാലക്കാട്: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് പരിക്ക്. ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച മുണ്ടൂര്‍ കീഴ്പാട് സ്വദേശി ശാന്തരാജിനെ (38) ഹേമാംബിക നഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ശാന്തരാജിന്റെ ഭാര്യ സുനിതയ്ക്കാണ് (35) കത്തികൊണ്ട് നെഞ്ചിലും വയറ്റിലും കുത്തേറ്റത്.

ഇന്നലെ രാവിലെ 9.30-ഓടെ മുട്ടിക്കുളങ്ങര വള്ളിക്കോടാണ് സംഭവം നടന്നത്. ഭർത്താവുമായി പിണക്കത്തിലായിരുന്ന സുനിത കുറച്ചുദിവസങ്ങളായി മങ്കരയിലെ സുഹൃത്തിനൊപ്പമായിരുന്നു താമസം. ആറുവയസ്സുള്ള മകനും ഇവരോടൊപ്പമായിരുന്നു. തർക്കം പരിഹരിക്കുന്നതിന് വേണ്ടി മങ്കരയില്‍നിന്ന് ശാന്തരാജിനൊപ്പം മുണ്ടൂരിലേക്ക് വരുന്നതിനിടെ വഴിയില്‍വെച്ച്‌ വാക്കു തർക്കമുണ്ടാവുകയും കുത്തി പരിക്കേല്‍പ്പിക്കുകയുമായിരുന്നു.