അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു;ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

Keralam News

ഇടുക്കി : സംസ്ഥാനത്ത് അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നു. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട് പ്ര‌ഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.12 അടിയും മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയുമായിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നത് അത്ര വേഗത്തിലല്ലാത്തതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടതില്ല എന്നാണ് അധികൃതരുടെ നിലപാട്. പക്ഷെ ഇടുക്കി ഹൈറേഞ്ച് മേഖലയിൽ ഇപ്പോഴും ഇടവിട്ട് മഴ പെയ്യുന്നുണ്ട്.

ഇന്നലെ ഉച്ചയോടെയാണ് ഇടുക്കി ഡാം തുറന്നത്. ചെറുതോണി അണക്കെട്ടിൻ്റെ മൂന്നാമത്തെ ഷട്ടറാണ് തുറന്നുവിട്ടത്. ഒരു ഷട്ടർ 40 സെ.മി ഉയർത്തി 40,000 ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.