വിദേശത്തുനിന്നെത്തിയ മകനെ ആലിംഗനം ചെയ്ത് സ്വീകരിക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞു വീണു മരിച്ചു

Keralam News

നെടുമ്പാശേരി : വിദേശത്തു നിന്ന് അവധിക്ക് നാട്ടിലെത്തിയ മകനെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിക്കുന്നതിനിടയിൽ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. ചാവക്കാട് പാവറട്ടി സ്വദേശി വെണ്‍മടത്തായില്‍ വീട്ടില്‍ എന്‍.കെ. കുഞ്ഞാണ് (65) മരിച്ചത്.

ഇന്നു പുലര്‍ച്ചെ ബഹറൈനില്‍നിന്ന് എത്തിയ മകന്‍ ഷിഹാബിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങളോടൊപ്പം വന്ന ഇദ്ദേഹം പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്താരാഷ്ട്ര ടെര്‍മിനലിനു പുറത്തെത്തിയ മകനെ ആലിംഗനം ചെയ്തു സന്തോഷം പങ്കിടുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെത്തന്നെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഷീറയാണ് ഭാര്യ. ഷുഹൈബ് മറ്റൊരു മകനാണ്.