സമാധാനപരമായ സാഹചര്യത്തുള്ള സാങ്കല്‍പ്പിക സിനിമയാണ് കോള്‍ഡ് കേസ്: വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍

Entertainment News

ഛായാഗ്രാഹകന്‍ തനുവിന്റെ സംവിധാനത്തിലുള്ള ആദ്യ സിനമയാണ് കോള്‍ഡ് കേസ്. പ്രിത്വിരാജ് അഥിതി ബാലന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ കുറ്റാന്വേഷണ പശ്ചാത്തലത്തില്‍ ഒരുങ്ങിയതാണ്.

ഒടിടി റിസലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. റിലീസിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. കോവിഡ് കാലം കാണിക്കുന്ന സിനിമയില്‍ താരങ്ങളാരും മാസ്‌ക് ഉപയോഗിക്കുകയോ കോവിഡ് പ്രതിരോധം കാണിക്കുകയോ ചെയ്തിട്ടില്ലെന്നുള്ള തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍ ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് സംവിധാകന്‍ കോവിഡ് കാലഘട്ടം അവസാനിച്ച സമാധാനപരമായ സാഹചര്യത്തുള്ള സാങ്കല്‍പ്പിക സിനിമയാണ് കോള്‍ഡ് കേസ് എന്നാണ് സംവിധായകന്‍ തനു നല്‍കുന്ന മറുപടി. അത് ചിത്രത്തിന്റെ ആരംഭത്തില്‍ കാണിക്കുന്നുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കി.