വീടിന് സമീപം നിന്ന് അസഭ്യം വിളിച്ചത് ചോദ്യം ചെയ്ത വിരോധത്തിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ച സംഘം അറസ്റ്റിൽ

Crime Keralam News

കൊല്ലം : വീട്ടിൽ കയറി ദമ്പതികളെ ആക്രമിച്ച പ്രതികൾ പിടിയിൽ. പു​ന്ത​ല​ത്താ​ഴം ക​ല്ലു​വി​ള വീ​ട്ടി​ല്‍ മ​ധു (42), പേ​രൂ​ര്‍ തെ​റ്റി​ച്ചി​റ പു​ത്ത​ന്‍ വീ​ട്ടി​ല്‍ സു​നി (40), പു​ന്ത​ല​ത്താ​ഴം മീ​നാ​ക്ഷി ന​ഗ​ര്‍ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ല്‍ ദി​ലീ​പ് (45), മു​ണ്ട​യ്ക്ക​ല്‍ ഈ​സ്​​റ്റ്​ ക​ളീ​ക്ക​ല്‍ ക​ട​പ്പു​റ​ത്ത് ഷാ​ന​വാ​സ്​ (32) എ​ന്നി​വരെയാണ് കി​ളി​കൊ​ല്ലൂ​ര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.

തെ​റ്റി​ച്ചി​റ എ​സ്.​എം.​ഡി സ്​​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സ​ജീ​വി​നെ​യും ഭാ​ര്യ​യെ​യും ആണ് പ്രതികൾ സംഘം ചേർന്ന് വീ​ട്ടി​ല്‍ ക​യ​റി ആ​ക്ര​മി​ച്ചത്. അക്രമത്തില്‍ പ​രി​ക്കേ​റ്റ ദമ്പതികൾ ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​തേ​ടിയിരുന്നു.

വിവരമറിഞ്ഞ പോലീസ് അക്രമികളെ സംഭവസ്ഥലത്ത് നിന്നും പിടികൂടി.