80 കാരിയുടെ മരണത്തിൽ മകൻ അറസ്റ്റിൽ

Crime Keralam News

കൊല്ലം : ചടയമംഗലത്ത് 80 കാരിയുടെ മരണത്തില്‍ മകന്‍ അറസ്റ്റില്‍. മണിയന്‍മുക്ക് സ്വദേശിനിയായ അമ്മുക്കുട്ടി അമ്മയുടെ മരണത്തിലാണ് മകന്‍ അനി മോഹന്‍ എന്ന അനീഫ് മുഹമ്മദ് അറസ്റ്റിലായത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് പ്രതിയുടെ മേൽ ചുമത്തിയിട്ടുള്ളത്.

കുറച്ച് മാസങ്ങൾക്കുമുന്നെ പ്രതി അമ്മയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അമ്മയെ വീട്ടിൽ പൂട്ടിയിട്ടിട്ടാണ് ഇയാൾ ജോലിക്ക് പോകാറുള്ളത്. ഇന്നലെയാണ് അമ്മുക്കുട്ടിയമ്മ മരണപ്പെടുന്നത്. നാട്ടുകാർ സംശയം ഉന്നയിച്ചത് കൊണ്ട് പോസ്റ്റുമോർട്ടം നടത്തുകയും മാസങ്ങള്‍ക്കു മുന്നേ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് വ്യക്തമാവുകയും ചെയ്തു.

മർദനമേറ്റ അന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അമ്മുക്കുട്ടിയമ്മയെ പിറ്റേ ദിവസം തന്നെ നിർബന്ധപൂർവ്വം ഡിസ്ചാർജ് ആക്കുകയായിരുന്നു. അതിനു ശേഷം പൂര്‍ണമായും കിടപ്പിലായിരുന്നു.