കാണാതായ യുവാവ് കിണറ്റിൽ മരിച്ച നിലയിൽ

Keralam News

കാസർകോട് : കാണാതായ യുവാവിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തി. അമേയ് റോഡ് ജഗദംബാദേവി ക്ഷേത്രപരിസരത്തെ പി.സി.വിജിത്ത്കുമാര്‍ (36) ആണ് ദുരൂഹമായി മരണപ്പെട്ടത്. ശനിയാഴ്ച മുതല്‍ വിജിത്തിനെ കാണാനില്ലെന്നുകാണിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വീട്ടിലെ കിണറ്റില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.കാസര്‍കോടുനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് വിജിത്ത് കിണറ്റില്‍ വീണതെന്ന ആരോപണം ഉയരുന്നുണ്ട്.