ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കാതിരുന്നതില്‍ ക്ഷമാപണവുമായി സക്കര്‍ ബര്‍ഗ്‌

Entertainment International News

വാഷിങ്ടണ്‍ : ഫേസ്ബുക്ക്, വാട്‌സ്‌ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയവ മണിക്കൂറുകളോളം പ്രവര്‍ത്തിക്കാതിരുന്നില്‍ ഉപയോക്താക്കളോട് മാപ്പ് പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഏറെ നേരം വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കാതിരുന്ന എല്ലാവരോടും മാപ്പ് ചോദിക്കുന്നതായി വാട്‌സ്‌ആപ്പും അറിയിച്ചു.

മണിക്കൂറുകളോളം ഫേസ്ബുക്ക് ഉപയോഗിക്കാന്‍ സാധിക്കാതെ തടസ്സം നേരിട്ടതില്‍ ഖേദിക്കുന്നുവെന്നും പ്രിയപ്പെട്ടവരോട് നിരന്തരം ബന്ധം പുലര്‍ത്താന്‍ സാധിക്കാതെ വന്നതില്‍ ദുഃഖമുണ്ടെന്നും പ്രവര്‍ത്തനം തടസപ്പെട്ടതിന് മാപ്പെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സക്കര്‍ബര്‍ഗ് അറിയിച്ചു.

ഇന്നലെ രാത്രി ഇന്ത്യന്‍ സമയം 9.15 മുതലാണ് സോഷ്യല്‍ മീഡിയകളായ ഇന്‍സ്റ്റഗ്രാമും, വാട്‌സ്‌ആപ്പും ഫേസ്ബുക്കും പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പത്തുമണിയോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തുകയും കേടുപാട് തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അറിയിച്ചു.

പ്രവര്‍ത്തിക്കാതിരുന്നതിന് പിന്നാലെ അര്‍ധരാത്രിയോടെ ഫേയ്സ്ബുക്കിന്റെ ഓഹരിമൂല്യം 5.5-ലേറെ ഇടിയുകയും ചെയ്തു. ആദ്യമായാണ് ഈ മൂന്ന് സാമൂഹിക മാധ്യമങ്ങളും ഒരേസമയം ഇത്രയേറെ നേരം പ്രവര്‍ത്തനം മുടങ്ങുന്നത്