കോവിഡ് സർട്ടിഫിക്കറ്റിൽ കൃത്രിമം കാണിച്ച് പരീക്ഷയെഴുതിയ നഴ്‌സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ

Crime Education Keralam News

തിരുവനന്തപുരം : കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് തിരുത്തി രോഗമുണ്ടെന്ന് പറഞ്ഞ് പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷയെഴുതിയ യുവാവ് അറസ്റ്റിൽ. ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്‌സിംഗിലെ വിദ്യാർത്ഥി പ്രജിൻ എന്ന ഇരുപത്തഞ്ചുകാരനെയാണ് കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തത്. കൃത്രിമം കണ്ടെത്തിയതിനെ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ പരാതി നല്‍കുകയായിരുന്നു.

കഴിഞ്ഞ മാസം നടന്ന ഒന്നാംവര്‍ഷ റെഗുലര്‍ പരീക്ഷയിലാണ് വിദ്യാർത്ഥി കൃത്രിമം കാണിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് കന്റോണ്‍മെന്റ് എസ്.എച്ച്‌.ഒ. ബി.എം.ഷാഫിയുടെ നേതൃത്വത്തിലുള്ള സംഘം പ്രജിനെ അറസ്റ്റ് ചെയ്തത്.