ആപ്പിൾ ഐഫോൺ 13 സീരീസിലെ കിടിലൻ ഫോണുകൾ വാങ്ങാൻ ഉദ്ദേശ്യമുണ്ടോ.സുവർണ്ണാവസരമൊരുക്കി ട്രേഡ് ഇൻ ഓഫർ

Feature News

ആപ്പിൾ ഐ ഫോൺ സെപ്റ്റംബർ 24 മുതൽ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. പുതിയ ഐ ഫോൺ സീരീസിലെ നാല് മോഡലുകളിൽ ഏതെങ്കിലും ഒന്ന് എടുക്കാൻ നിങ്ങൾക്ക് ഉദ്ദേശമുണ്ടെങ്കിൽ ഇതിലും വലിയ സുവർണ്ണാവസരം ഇനിയുണ്ടാവാനിടയില്ല. പുതിയ ട്രേഡ് ഇൻ ഓഫർ പ്രകാരം വലിയ കിഴിവുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്.

ആദ്യമായി ആപ്പിൾ ഓൺലൈൻ ഷോപ്പിൽ കയറി ആവശ്യമായ ഐഫോൺ 13 മോഡൽ തിരഞ്ഞെടുക്കുക.
തുടർന്ന് ട്രേഡ് ഇൻ ഓപ്‌ഷൻ തിരഞ്ഞെടുക്കുക.
ബുക്ക് ചെയ്യുന്ന സമയത്ത് ഉപഭോക്താവ് ഉപയോഗിക്കുന്ന ഫോൺ സംബന്ധിച്ച ചോദ്യങ്ങൾക്ക്ക് കൃത്യമായി മറുപടി നൽകണം.
പിന്നീട് ആപ്പിൾ , നിലവിൽ ഉപയോഗിക്കുന്ന ഫോണിന്റെ ട്രേഡ് ഇൻ മൂല്യം കാണിക്കും. ഇത് ഫോൺ വാങ്ങുന്നതിലേക്ക് നീക്കി വെക്കാവുന്നതാണ്.
പിന്നീട് ഓഡര്‍ നല്‍കിയാല്‍ കൊറിയര്‍ കണ്‍ഫേം ഡെറ്റ്, ഡോര്‍സ്റ്റെപ്പ് ഡെലിവറി തീയതി, ട്രേഡ് ഇന്‍ എക്സേഞ്ച് ഡേറ്റ് എന്നിവ നല്‍കും
ഇങ്ങനെ ട്രേഡ് ഇൻ എക്സ്ചേഞ്ച് കൊടുത്താൽ ഓർഡർ ചെയ്ത ഫോൺ ലഭിക്കും മുന്നേ നിങ്ങളുടെ ഫോൺ എക്സ്ചേഞ്ച് ചെയ്യേണ്ടതായിട്ട് വരും.  
വീട്ടിലെത്തുന്ന ഡെലിവറി എക്സിക്യൂട്ടീവ് വിശദമായി എക്സേഞ്ച് ചെയ്യുന്ന ഫോണ്‍ പരിശോധിക്കും. അതിനാല്‍ തന്നെ എക്സേഞ്ച് ഓപ്ഷന്‍ നല്‍കിയാല്‍ ഉടന്‍ നിങ്ങളുടെ നിലവിലുള്ള ഡാറ്റകള്‍ ഫോണില്‍ നിന്നും കളഞ്ഞിരിക്കണം. എക്സിക്യൂട്ടീവ് വന്ന് പരിശോധിച്ച ശേഷം അയാള്‍ നല്‍കുന്ന കണ്‍ഫമേഷനില്‍ നിങ്ങള്‍ക്ക് പുതിയ ഐഫോണ്‍ 13 മോഡല്‍ എത്തും.

ഐഫോണ്‍ 12 പ്രോ മാക്സ്  എക്സേഞ്ച് ചെയ്താല്‍ 46,120 രൂപയാണ് കിഴിവ് നല്‍കുന്നത്. ഐഫോണ്‍ 12 പ്രോ മാറ്റി എടുത്താല്‍ കിഴിവ് 43,255 രൂപയും, ഐഫോണ്‍ 12 മാറ്റിയെടുത്താല്‍ 31,120 രൂപയും ഐഫോണ്‍ 13 സീരിസ് ഫോണിന് കിഴിവ് ലഭിക്കും. ഐഫോണ്‍ 12 മിനിക്ക് 25,565 രൂപയാണ് കിഴിവ് ലഭിക്കുക. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ സാംസങ്ങ് ഗ്യാലക്സി എസ്20 പ്ലസ് മാറ്റിയെടുത്താല്‍ 13,085 രൂപ ഡിസ്ക്കൗണ്ട് ലഭിക്കും.