കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും ചൊവ്വാഴ്ച കോൺഗ്രസിലേക്ക്

India News Politics

ഭഗത് സിംഗ് ദിനത്തിൽ കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും അനുനായികളും സിപിഐ വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേരും. ഇത് സംബന്ധിച്ച് കനയ്യകുമാർ രാഹുൽ ഗാന്ധിയുമായി മുൻപ് തന്നെ ചർച്ച നടത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഈ കാര്യം സിപിഐയെ ഇവർ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതോടൊപ്പം കോൺഗ്രസ്സും ഔദ്യോഗികമായ പ്രതികരണം വിഷയത്തിൽ നടത്തിയിട്ടില്ല. കോൺഗ്രസ്സിന്റെ ബീഹാർ വർക്കിങ് പ്രസിഡന്റായി കനയ്യ കുമാറിനെയും ഗുജറാത്ത് വർക്കിങ് പ്രസിഡന്റായി ജിഗ്നേഷ് മേവാനിയെയും നിയമിക്കാനുള്ള ആലോചനകൾ നടക്കുന്നുണ്ട്.

2019 ലെ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി മത്സരിച്ച കനയ്യ നാലു ലക്ഷത്തിലധികം വോട്ടുകൾക്ക് ഗിരിരാജ് സിങ്ങിനോട് പരാജയപ്പെട്ടിരുന്നു. ഈ വിഷയത്തെ തുടർന്നുണ്ടായ തർക്കത്തിലാണ് കനയ്യകുമാർ സിപിഐ വിട്ടു കോൺഗ്രസ്സിൽ ചേരുന്നത്. ഇവരുടെ വരവോടെ കൂടുതൽ യുവാക്കളെ കോൺഗ്രസിലേക്ക് കൊണ്ടുവരാനാകുമെന്നാണ് നേതൃത്വം വിചാരിക്കുന്നത്. ഇതോടൊപ്പം സാധാരണക്കാരെ സ്വാധീനിക്കാൻ കനയ്യക്കാവുമെന്നതും പാർട്ടിക്ക് മെച്ചമാവുമെന്നാണ് കരുതുന്നത്.