ഓൺലൈൻ വിവാഹ രജിസ്‌ട്രേഷൻ എളുപ്പമാക്കുന്നു;മുഖ്യ രജിസ്ട്രാറുടെ അനുമതി ആവശ്യമില്ല

Keralam Local News

കാ​സ​ര്‍​കോ​ട്​: ​ഓണ്‍​ലൈ​ന്‍ വ​ഴി വി​വാ​ഹം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​ന്​ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ള്‍ മു​ഖ്യ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലിന്റെ പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന ഭേ​ദ​ഗ​തി റ​ദ്ദാ​ക്കി. പുതിയ ഭേദഗതി പ്രകാരം അതത് തദ്ദേശ സ്ഥാപനങ്ങൾക്ക് തന്നെ തീരുമാനമെടുക്കാൻ കഴിയും. കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഓൺലൈൻ വിവാഹ രജിസ്ട്രേഷന് അനുമതി നൽകിയ ഉത്തരവ് വന്നത് സെപ്റ്റംബർ ആറിനാണ്. ഇതാണ് ഭേദഗതി ചെയ്തത്. പുതിയ തീരുമാനം പ്രവാസികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേർക്ക് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.

കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ല്‍ വധൂ വരന്മാർ ത​ദ്ദേ​ശ സ്​​ഥാ​പ​ന ര​ജി​സ്​​ട്രാ​ര്‍ മു​ഖേ​ന നേ​രി​ട്ട്​ ഹാ​ജ​രാ​കു​ന്ന​തി​ലെ പ്ര​യാ​സം ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഒാ​ണ്‍​ലൈ​ന്‍ ര​ജി​സ്​​ട്രേ​ഷ​ന്​ അ​നു​മ​തി ന​ല്‍​കി​യത്​. വി​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ്​ പോലെയുള്ള ആ​ധു​നി​ക സ​​ങ്കേത​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി രജിസ്‌ട്രേഷൻ ന​ട​ത്താ​മെ​ന്നാ​യി​രു​ന്നു ഉ​ത്ത​ര​വ്. ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ലെ ര​ജി​സ്​​ട്രാ​ര്‍​മാ​ര്‍​ക്ക്​ ഇ​തി​നാ​യി അ​നു​മ​തി ന​ല്‍​കി​യെ​ങ്കി​ലും വി​വാ​ഹ (പൊ​തു) മു​ഖ്യ ര​ജി​സ്​​ട്രാ​ര്‍ ജ​ന​റ​ലിന്റെ​ പ്ര​ത്യേ​ക അ​നു​മ​തി നിർബന്ധമായും വേണമെന്ന് പറഞ്ഞിരുന്നു.

എന്നാൽ സം​സ്​​ഥാ​ന​ത്തെ വി​വി​ധ ത​ദ്ദേ​ശ സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന ര​ജി​സ്​​ട്രേ​ഷ​നു​ക​ള്‍​ക്കെ​ല്ലാം തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പ്ര​ത്യേ​കാ​നു​മ​തി വേ​ണ​മെ​ന്ന​ത്​ വ​ലി​യ പ്ര​യാ​സം സൃ​ഷ്​​ടി​ച്ചതോടെയാണ് പുതിയ ഉത്തരവ് വന്നത്. ത​ദ്ദേ​ശ​സ്​​ഥാ​പ​ന ര​ജി​സ്​​ട്രാ​ര്‍​ക്ക്​ മേ​ലു​ദ്യോ​ഗ​സ്​​ഥ​ര്‍ മു​ഖേ​ന ഫ​യ​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി അ​നു​മ​തി വാ​ങ്ങു​ന്ന​തി​നേ​ക്കാ​ള്‍ സൗ​ക​ര്യം​ പ​ഴ​യ​പോ​ലെ ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ത്തു​ന്ന​താ​ണെ​ന്നും വി​മ​ര്‍​ശ​ന​മു​ണ്ടാ​യിരുന്നു. ഇതെല്ലാം പരിഗണിച്ചാണ്​ മു​ഖ്യ ര​ജി​സ്​​ട്രാ​റു​ടെ അ​നു​മ​തി വേ​ണ​മെ​ന്ന ഭാ​ഗം പി​ന്‍​വ​ലി​ച്ച​ത്.