പാലിയേക്കര ടോള്‍ പ്ലാസ നിരക്ക് വര്‍ധിപ്പിച്ചു; പുതിയ നിരക്ക് ബുധനാഴ്ച മുതല്‍

News

തൃശ്ശൂര്‍: പാലിയോക്കര ടോള്‍ പ്ലാസയിലെ ടോള്‍ നിരക്ക് വര്‍ധിപ്പിച്ചു. അടുത്ത മാസം ഒന്നു മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. കാര്‍, ജീപ്പ് എന്നിവക്ക് 5 രൂ വര്‍ധിപ്പിച്ച് ഒരു ഭാഗത്തേക്ക് 80 രൂപയാക്കി. ഇരു വശത്തേക്കുമുള്ള പാസ്സിനു നേരത്തെ 110 രൂപയുണ്ടായിരുന്നത് ഇനി മുതല്‍ 120 രൂപ നല്‍കണം. ചരക്ക് വാഹനങ്ങളുടെ നിരക്ക് 140 രൂപ ആക്കിയിട്ടുണ്ട്. ബസ്സുകള്‍ക്കും ട്രക്കുകള്‍ക്കും 275 രൂപയാക്കിയിട്ടുണ്ട്.