നാളികേര വികസന ബോര്‍ഡ് തലപ്പത്ത് സുരേഷ് ഗോപി

India News

തിരുവനന്തപുരം: കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലുള്ള നാളികേര വികസന ബോര്‍ഡ് മെമ്പറായി സുരേഷ് ഗോപിയെ തിരഞ്ഞെടുത്തു. എതിരില്ലാതെയാണ് രാജ്യസഭാംഗം സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്.

ബോർഡ് മെമ്പറായി സുരേഷ് ഗോപി വരുന്നതോടെ കേരളത്തിലുള്ള നാളികേര കർഷകരുടെ വിഷമതകൾക്കും ദുരിതങ്ങൾക്കും പരിഹാരം കണ്ടെത്താനാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

നാളികേരത്തിന്റെയും നാളികേര ഉല്‍പ്പന്നങ്ങളുടെയും വികസനത്തിനും ഇത്തരം കർഷകരെ പ്രോഹസാഹിപ്പിക്കുന്നതിനുമാണ് കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴിലാണ് നാളികേര വികസന ബോർഡ് പ്രവർത്തിക്കുന്നത്. കേരളത്തില്‍ ആലുവയ്ക്കടുത്ത് വാഴക്കുളത്ത് ബോര്‍ഡ് സാങ്കേതിക വികസന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.