താലിബാൻ ആക്രമത്തിൽ ഫോട്ടോ ജേർണലിസ്റ് കൊല്ലപ്പെട്ടു

News

ഡാനിഷ് സിദ്ദിഖി താലിബാൻ ആക്രമത്തിൽ കൊല്ലപ്പെട്ടു. പ്രമുഖ ഫോട്ടോ ജേർണലിസ്റ്റും പുലിസ്റ്റർ പ്രൈസ് ജേതാവും കൂടിയാണ് ഡാനിഷ് സിദ്ദിഖി. അഫ്‌ഗാനിസ്ഥാനിൽ കാണ്ഡഹാറിലെ സ്പിൻ ബോൾഡക് ജില്ലയിൽ വെച്ചുണ്ടായ താലിബാൻ ആക്രമത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്. മുംബൈ സ്വദേശിയാണ് ഇദ്ദേഹം.

ഡാനിഷ് സിദ്ദിഖിനും സംഘത്തിനും നേരെ കഴിഞ്ഞ ദിവസങ്ങളിൽ റോക്കറ്റ് ആക്രമണം വരെ നടന്നു. ഇദ്ദേഹം അഫ്ഗാൻ സേനയുടെ സംരക്ഷണത്തിലായിരുന്നു. ഫോട്ടോ ജേർണലിസത്തിലേക്ക് എത്തുന്നതിനു മുമ്പ് സിദ്ദിഖി ഒരു ടിവി ന്യൂസ് കറസ്‌പോണ്ടന്റ് ആയിരുന്നു.

ന്യൂസ് ഫോട്ടോഗ്രാഫറാവുന്നത് 2010 മുതലാണ്. സംഘർഷങ്ങളുടെ തീഷ്‌ണതയും ദുരന്ത മുഖങ്ങളും പകർത്തി ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്ന ഫോട്ടോഗ്രാഫറാണ് ഇദ്ദേഹം. 2018ൽ റോഹിങ്ക്യൻ അഭയാർഥികളുടെ ദുരിതങ്ങൾ പകർത്തിയതിന് പുലിസ്റ്റർ പ്രൈസ് കിട്ടിയത് ഇദ്ദേഹത്തിനായിരുന്നു. ഈ സമ്മാനം അദ്ദേഹം പങ്കുവെച്ചത് അദ്‌നാൻ അബിദിക്കൊപ്പമായിരുന്നു. ന്യൂസ് ടുഡേയിലും ഇദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്.