സംസ്ഥനത്ത്‌ ഇന്ധനവില വീണ്ടും വർധിപ്പിച്ചു

News

സംസ്ഥനത്ത്‌ ഇന്ധന വില വീണ്ടും കൂട്ടി. കഴിഞ്ഞ ഇരുപത് ദിവസത്തിനുള്ളിൽ ഇത് പതിനൊന്നാം തവണയാണ് ഇന്ധനത്തിന്ന് വിലവർധിപ്പിക്കുന്നത് .അതെ സമയം സംസ്ഥാനത്തെ മിക്ക ഇടങ്ങളിലും ഇന്ധനത്തിന്ന് നൂറുരൂപ കടന്നു. ഇന്ന് പെട്രോളിന്ന് 29 പൈസയും ഡീസലിന്ന് 30 പൈസയുമാണ് കൂട്ടിയത് .

തലസ്ഥാനത്തു പെട്രോളിന്ന് 99 രൂപയും 20 പൈസയും ഡീസലിന്ന് 94 രൂപയും 44 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന്ന് 97.32 രൂപയും ഡീസലിന്ന് 93.71 രൂപയുമാണ്
രാജ്യത്തു ഒരു മാസത്തിനുടനീളം ഇന്ധന വിലവർധിക്കുന്ന പ്രവണതയാണ് കാണുന്നത് . അതിനിടെ രാജ്യത്തെ ക്രൂഡോയിൽ വിലയിൽ 0.66% ഇടിവ് രേഖപ്പെടുത്തി.