മദ്യവില വർധനവ്;പ്രതിഷേധവുമായി ബാർ ഉടമകൾ

News

മദ്യ വിലയിലെ വർധനവിനെതിരെ ബിവറേജ് കോർപ്പറേഷൻ നടപടിയിൽ പ്രതിഷേദിച്ചു ബാർ ഉടമകൾ രംഗത്ത്.ബെവ്കോയും ബാറുകളും രണ്ടു നിരക്കിലാണ് മദ്യം വിതരണം ചെയ്യുന്നു എന്ന പരാമര്ശനവുമായാണ് ബാറുടമകൾ രംഗത്തെത്തിയിരിക്കുന്നത്. നാളെ എക്സൈസ് മന്ത്രിയുമായി നടത്തുന്ന ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുഴുവൻ ബാറുകളും അടച്ചിടാനാണ് ബാറുടമകളുടെ തീരുമാനം.

10 ശതമാനം വെയർഹൗസ് ചെലവും 15 ശതമാനം വിൽപ്പന ലാഭവും ഉൾപ്പെടെ 25 ശതമാനം എന്ന നിരക്കിലാണ് നേരത്തെ ബിവറേജസ് കോർപ്പറേഷൻ തുക ഈടാക്കിയിരുന്നത്. എന്നാൽ പുതിയ നികുതി വന്നതോടെ ബാറുകളിൽ നിന്ന് മദ്യം വാങ്ങുമ്പോൾ ഉഭോക്താക്കൾ 120 രൂപ അധികം നൽകുന്ന അവസ്ഥയാണുള്ളത് .എന്നാൽ ഇതേ അവസ്ഥയാണ് കൺസ്യൂമർ ഫെഡിനുള്ളതും ,ബാറുകളുടെ അത്ര തുക നൽകിയില്ലെങ്കിലും ഉയർന്ന നികുതി നിരക്ക് ഇവരും നൽകേണ്ടതുണ്ട്.ഇക്കാരണത്താൽ കൺസ്യൂമർ ഫെഡും പ്രദിഷേധത്തിലാണ് .ലോക്കഡോൺ സമയത്തു വന്ന നഷ്ടം നികത്താനാണ് സർക്കാർ ഇത്തരത്തിലുള്ള തീരുമാനം കൈക്കൊണ്ടതെന്നും ബാർ ഹോട്ടൽ വ്യവസായത്തെ തകർക്കുകയാണെന്നും ബാർ ഉടമകൾ പറയുന്നു .


ബെവ്‌കോ മാർജിൻ വര്ധിപ്പിച്ചതാണ് നടപടിക്ക് പിന്നിൽ ഇത് നഷ്ട്ടമാണെന്നാണ് ബാർ ഉടമകൾ ചൂണ്ടി കാട്ടുന്നത് പ്രശ്നം ചൂണ്ടികട്ടി അസോസിയേഷന് സർക്കാർ ഉറപ്പുനല്കിയെങ്കിലും തീരുമാനം ഉണ്ടാകുന്നത് വരെ ബാറുകൾ പ്രവർത്തിപ്പിക്കേണ്ടതില്ലന്ന ബാർ ഉടമ അസോസിയേഷന് അറിയിച്ചു .ലോക്ക് ഡൌൺ പിൻവലിച്ചതിന്ന് പിന്നാലെ സംസ്ഥാനത്തെ ബിവറേജ് ഔട്ലറ്റ് ബാറുകൾ തുറന്നിരുന്നു .പ്രതേക കാവലിൽ പോലീസ് അകലം പാലിച്ചാണ് മദ്യം നൽകിയിരുന്നത് .എന്നാൽ ബാറുകളിൽ ഇരുന്ന് മദ്യം നല്കാൻ അനുമതി നൽകിയിരുന്നില്ല