വിവാദ ചികിത്സകൻ മോഹനൻ വൈദ്യർ അന്തരിച്ചു

Breaking

വിവാദ ചികിത്സകൻ മോഹനൻ വൈദ്യർ തിരുവനന്തപുരം കരമനയിലെ ബന്ധു വീട്ടിൽ മരിച്ച നിലയിൽ കണ്ടത്തി. 65 വയസ്സായിരുന്നു ചേർത്തല സ്വദേശിയാണ് മോഹനൻ വൈദ്യർ .അശാസ്ത്രീയ ചികിത്സ നടത്തുന്ന മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകളാണുള്ളത് .കാലടിയിലെ ബന്ധു വീട്ടിൽനിന്നാണ് ശനിയാഴ്ച രാത്രി വൈദ്യേരെ മരിച്ചനിലയിൽ കണ്ടത്തിയത്.

രാവിലെ മുതൽ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി ബന്ധുക്കൾ അറിയിച്ചു. തുടർന്ന് കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മൃദദേഹം മെഡിക്കൽ കോളേജിലെ മോർചേരിയിലാണുള്ളത്.കോവിഡ് പരിശോധന നടത്തി മൃദദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. മോഹനൻ വൈദ്യർ എന്ന പേരിലാണ് മോഹനൻ നായർ അറിയപ്പെട്ടിരുന്നത് .പല ചികിത്സ രീതികളിലും പലപ്പോഴും വൈദ്യർ വിവാദങ്ങളിൽ നിരന്നുനിന്നിരുന്നു .ഒരു രോഗിയെ ചികില്സിക്കാനുള്ള യോഗ്യതയില്ലാത്തതിന്റെ പേരിൽ പോലീസ് വൈദ്യർക്കെതിരെ കേസെടുത്തിരുന്നു . ഇത്തരത്തിലെ ചികിത്സയിൽ മൂന്നു വയസ്സുകാരി മരണപ്പെടുകയും വൈദ്യേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.മോഹനൻ വൈദ്യർ കോവിഡിനെതിരെ ചികിത്സ നടത്തിയിരുന്നു. കോവിഡ് വ്യാജ ചികിത്സ പേരിൽ അറസ്റ്റിലാവുകയും ചെയ്തിരുന്നു മോഹനൻ വൈദ്യർ ,കൂടാതെ ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ നിരന്തരം പ്രചാരണം നടത്തുകയും ചെയ്തിരുന്നു