രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് കാമുകനൊപ്പം ചാടിപ്പോയ യുവതിയും, കാമുകനും അറസ്റ്റില്‍

Breaking Crime News

തേഞ്ഞിപ്പലം(മലപ്പുറം): രണ്ട് കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ചാടിപ്പോയ ഭര്‍തൃമതിയായ യുവതിയും, കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ പരായിലാണ് മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയുമാണ് തേഞ്ഞിപ്പലം പോലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്ത്അറസ്റ്റ് ചെയ്തത്.

പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി യുവാവിനെയും യുവതിയെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പള്ളിക്കല്‍ ബസാറില്‍ അടുത്തടുത്ത കോര്‍ട്ടേഴ്‌സില്‍ താമസിച്ചു വരികയായിരുന്ന അവിവാഹിതനായ യുവാവും യുവതിയും. കഴിഞ്ഞ നാലാം തിയ്യതിയാണ് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ചു കടന്നു കളഞ്ഞത്.